അടിമാലി: താലൂക്ക് ആശുപത്രിയിൽ നവജാത ശിശു മരിച്ചു. അടിമാലി സ്വദേശികളായ ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞ് ബുധനാഴ്ചയാണ് ഉണ്ടായത്. നോർമൽപ്രസവത്തെ തുടർന്ന് കുഞ്ഞിനൊപ്പം മാതാവും പ്രസവവാർഡിൽ ആശുപത്രി അധികൃതരുടെ പരിചരണത്തിലായിരുന്നു. രാവിലെ ഒൻപതിന് ഗൈനക്കോളജി ഡോക്ടർ മാതാവിനെ പരിശോധിക്കാൻ വാർഡിൽ എത്തിയിരുന്നെങ്കിലും കുഞ്ഞിന് അസ്വാഭാവികമായി ഒന്നുമുള്ളതായി അറിയിച്ചിരുന്നില്ലെന്ന് ഡോക്ടർ പറഞ്ഞു. പിന്നീടാണ് കുഞ്ഞിന്റെ ശ്വാസം നിലച്ചിരുന്നതായി തിരിച്ചറിഞ്ഞത്. മുലപ്പാൽ ശിരസിൽ പോയതാകാം മരണകാരണമെന്ന നിഗമനത്തിലാണ് അധികൃതർ. ബന്ധുക്കൾ പരാതിയുണ്ടെങ്കിൽ അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു.
Subscribe to:
Post Comments (Atom)
മിൽമ പാലിന് വില കൂടും; പുതിയ വില 21 മുതൽ
തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാലിന് വില വർധിപ്പിക്കാൻ തീരുമാനം. എല്ലാ ഇനം പാലിനും ലിറ്ററിന് നാല് രൂപ വീതം കൂടും. സെപ്തംബർ 21-ാം തീയതി മ...

-
ശ്രീനഗര്‍: ബിജെപി പിന്തുണയോടെ ശ്രീനഗര്‍ മേയറായ ജുനൈദ് അസിം മട്ടു വീട്ടുതടങ്കലിലെന്ന് റിപ്പോര്‍ട്ട്. തെരുവുകളില്‍ മൃതദേഹങ്ങള്‍ കാണുന്നില്ല...
-
ദില്ലി: മാരുതിയുടെ മനോസറിലെയും ഗുഡ്ഗാവിലെയും പ്ളാന്റുകൾ രണ്ട് ദിവസത്തേക്ക് അടച്ചിടും. സെപ്റ്റംബർ 7 , 9 തിയതികളിലാണ് പ്ളാന്റുകൾ അടക്കുക. നേ...
No comments:
Post a Comment