Friday 6 September 2019
മിൽമ പാലിന് വില കൂടും; പുതിയ വില 21 മുതൽ
Thursday 5 September 2019
നിയന്ത്രണ രേഖയിൽ കൂടുതൽ സേനയെ വിന്യസിച്ച് പാകിസ്ഥാൻ; ഭീകരരെ നുഴഞ്ഞ് കയറ്റാനെന്ന് ഇന്ത്യ
താലൂക്ക് ആശുപത്രിയിൽ നവജാത ശിശു മരിച്ചു
യുഎൻഎ സാമ്പത്തിക തട്ടിപ്പ്, ജാസ്മിൻ ഷായുടെ ഭാര്യയെ പ്രതിചേർത്തു
കംമ്പിളകണ്ടം, പണിക്കൻകുടി എന്നിവിടങ്ങളിൽ നടത്തുന്ന കൃഷി വകുപ്പിന്റെ ഓണം പച്ചക്കറി ചന്തകളുടെ ഉൽഘാടനം, 07.09.19-ന്
07.09.19 മുതൽ 10.09.19 വരെ കംമ്പിളകണ്ടം, പണിക്കൻകുടി എന്നിവിടങ്ങളിൽ നടത്തുന്ന കൃഷി വകുപ്പിന്റെ ഓണം പച്ചക്കറി ചന്തകളുടെ ഉൽഘാടനം, 07.09.19-ന് ഉച്ചകഴിഞ്ഞ് 3 മണിക്ക്, പണിക്കൻ കുടിയിൽ വച്ച് ബ്ലോക്ക് മെമ്പർ ശ്രീ. CK പ്രസാദ്, വാർഡ് മെമ്പർ ശ്രീ. N.M ജോസ് എന്നിവരുടെ മഹനീയ സാന്നിധ്യത്തിൽ ബഹു. കൊന്നത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ജോർജ് ജോസഫ്, കുളങ്ങര ഉൽഘാടനം നിർവ്വഹിക്കുന്നു. ടി ചന്തകളിൽ നിന്നും പച്ചക്കറികൾ, മാർക്കറ്റ് വിലയേക്കാൾ കുറഞ്ഞ നിരക്കിൽ ലഭിക്കുന്നതാണ്. എല്ലാവരും ഓണച്ചന്ത പ്രയോജനപ്പെടുത്തണമെന്ന് അറിയിക്കുന്നു. ഓണചന്തകളിൽ നിന്നും പച്ചക്കറി സാധനങ്ങൾ വാങ്ങാൻ വരുന്നവർ പ്ലാസ്റ്റിക് രഹിത സഞ്ചികൾ കൊണ്ടുവരേണ്ടതാണ്.
എസ്ഐയെ സിപിഎം നേതാവ് ഭീഷണിപ്പെടുത്തിയ സംഭവം; സർക്കാരിനോട് ഹൈക്കോടതി വിശദാംശങ്ങൾ തേടി
പാലാരിവട്ടം പാലം അഴിമതി; ടി ഒ സൂരജ് ഉള്‍പ്പടെയുള്ളവരെ റിമാന്റ് ചെയ്തു
കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുൻ പിഡബ്ല്യുഡി സെക്രട്ടറി ടി ഒ സൂരജ് ഉള്‍പ്പടെ നാല് പ്രതികളെയും സെപ്റ്റംബര്‍ 19 വരെ വിജിലന്‍സ് കോടതി റിമാന്റ് ചെയ്തു. പ്രതികളുടെ ജാമ്യാപേക്ഷ നാളെ മൂവാറ്റുപുഴ വിജിലൻസ് കോടതി പരിഗണിക്കും.
സൂരജിന് പുറമേ,പാലം പണിത നിർമാണക്കമ്പനിയായ ആർഡിഎസ് പ്രോജക്ട്സിന്റെ എം ഡി സുമീത് ഗോയൽ, കിറ്റ്കോയുടെ മുൻ എംഡി ബെന്നി പോൾ, ആർബിഡിസികെ അസിസ്റ്റന്റ് ജനറൽ മാനേജർ പി ഡി തങ്കച്ചൻ എന്നിവരെയാണ് സെപ്റ്റംബര്‍ 19 വരെ കോടതി റിമാന്റ് ചെയ്തത്. ജസ്റ്റിസ് ബി കലാംപാഷയാണ് പ്രതികളെ റിമാന്റ് ചെയ്ത് മൂവാറ്റുപുഴ സബ് ജയിലിലേക്ക് അയച്ചത്.
അഴിമതി, വഞ്ചന, ഗൂഢാലോചന, ഫണ്ട് ദുർവിനിയോഗം എന്നീ കുറ്റങ്ങളാണ് നാല് പ്രതികൾക്കുമെതിരെ ചുമത്തിയിരിക്കുന്നത്. കരാറുകാരും സർക്കാർ ഉദ്യോഗസ്ഥരും ഉൾപ്പടെയുള്ളവരാണ് കേസിലെ മറ്റ് പ്രതികൾ. കേസിലാകെ 17 പ്രതികളാണുള്ളത്. കേസുമായി ബന്ധപ്പെട്ട് അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെയും വിജിലൻസ് ചോദ്യം ചെയ്തിരുന്നു.
Wednesday 4 September 2019
കപ്പല്‍ പോര്: ബ്രിട്ടീഷ് എണ്ണക്കപ്പലിലെ ഏഴ് ജീവനക്കാരെ വിട്ടയയ്ക്കുമെന്ന് ഇറാന്, മോചിതരാകുന്നവരില്‍ മലയാളികളും
മാരുതിയും പ്ലാന്റുകള്‍ അടച്ചിടാനൊരുങ്ങുന്നു, ഓട്ടോമൊബൈല്‍ മേഖലയില്‍ പ്രതിസന്ധി രൂക്ഷം
പാലായിൽ അപ്രതീക്ഷിത നീക്കം: വിമത സ്ഥാനാർത്ഥിയെ ഇറക്കി കളിച്ച് ജോസഫ്
ശ്രീനഗര്‍ മേയറായ ജുനൈദ് അസിം മട്ടു വീട്ടുതടങ്കലിലെന്ന് റിപ്പോര്‍ട്ട്
മിൽമ പാലിന് വില കൂടും; പുതിയ വില 21 മുതൽ
തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാലിന് വില വർധിപ്പിക്കാൻ തീരുമാനം. എല്ലാ ഇനം പാലിനും ലിറ്ററിന് നാല് രൂപ വീതം കൂടും. സെപ്തംബർ 21-ാം തീയതി മ...
-
ദില്ലി: മാരുതിയുടെ മനോസറിലെയും ഗുഡ്ഗാവിലെയും പ്ളാന്റുകൾ രണ്ട് ദിവസത്തേക്ക് അടച്ചിടും. സെപ്റ്റംബർ 7 , 9 തിയതികളിലാണ് പ്ളാന്റുകൾ അടക്കുക. നേ...
-
അടിമാലി: താലൂക്ക് ആശുപത്രിയിൽ നവജാത ശിശു മരിച്ചു. അടിമാലി സ്വദേശികളായ ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞ് ബുധനാഴ്ചയാണ് ഉണ്ടായത്. നോർമൽപ്രസവത്തെ ത...