Friday, 6 September 2019

മിൽമ പാലിന് വില കൂടും; പുതിയ വില 21 മുതൽ

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാലിന് വില വർധിപ്പിക്കാൻ തീരുമാനം. എല്ലാ ഇനം പാലിനും ലിറ്ററിന് നാല് രൂപ വീതം കൂടും. സെപ്തംബർ 21-ാം തീയതി മുതൽ പുതിയ വില നിലവില്‍ വരും. പുതുക്കിയ വിലയുടെ 83.75% കര്‍ഷകന് നൽകും.
ഇളം നീല കവർ പാലിന്‍റെ വില 40 ൽ നിന്ന് 44 രൂപയും കടുംനീല കവർ പാലിന്‍റെ വില 41 ൽ നിന്ന് 45 രൂപയുമാകും. മന്ത്രി കെ രാജുവിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലായിരുന്നു തീരുമാനം. ഏഴ് രൂപ കൂട്ടണമെന്ന മിൽമയുടെ ആവശ്യം സർക്കാർ അംഗീകരിച്ചില്ല. നാല് രൂപ കൂടുന്നതിൽ 3.35 രൂപ ലിറ്ററിന് കർഷകർക്ക് കൂടുതലായി കിട്ടും. കൂടിയ വിലയുടെ 80 ശതമാനം കർഷന് നൽകുമെന്ന് മിൽമ അറിയിച്ചെങ്കിലും അതിനേക്കാൾ അധികം നൽകണമെന്ന് സർക്കാർ നിലപാടെടുത്തതോടെയാണ് 83.75 ശതമാനം വിഹിതം കർഷകർക്ക് നൽകാൻ തീരുമാനിച്ചത്

Thursday, 5 September 2019

നിയന്ത്രണ രേഖയിൽ കൂടുതൽ സേനയെ വിന്യസിച്ച് പാകിസ്ഥാൻ; ഭീകരരെ നുഴഞ്ഞ് കയറ്റാനെന്ന് ഇന്ത്യ

ദില്ലി: നിയന്ത്രണ രേഖയിൽ കൂടുതൽ സേനയെ വിന്യസിച്ച് പാകിസ്ഥാൻ. നിയന്ത്രണ രേഖയുടെ സമീപത്തെ പോസ്റ്റുകളിൽ 2000 സൈനികരെയാണ് പാകിസ്ഥാൻ പുതുതായി വിന്യസിച്ചത്. അതേസമയം, സ്ഥിതി​ഗതികൾ നിരീക്ഷിച്ച് വരികയാണെന്ന് ഇന്ത്യൻ കരസേനാ വൃത്തങ്ങൾ വ്യക്തമാക്കി.
പാകിസ്ഥാന്റെ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി ഇന്ത്യ രം​ഗത്തെത്തി.  ഭീകരരെ നുഴഞ്ഞു കയറാൻ സഹായിക്കാനാണ് പാകിസ്ഥാന്റെ ശ്രമമെന്നാണ് ഇന്ത്യയുടെ നിലപാട്. ഇതിനിടെ, ജമ്മു കശ്മീരിൽ ഇന്ത്യ കടുത്ത മനുഷ്യാവകാശ ലംഘനമാണ് നടത്തുന്നതെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ആരോപിച്ചു. കശ്മീരിന്റെ കാര്യത്തിൽ ലോകം എത്രനാൾ മൗനം പാലിക്കുമെന്നും ഇമ്രാൻ ഖാൻ ചോദിച്ചു

താലൂക്ക് ആശുപത്രിയിൽ നവജാത ശിശു മരിച്ചു

അടിമാലി: താലൂക്ക് ആശുപത്രിയിൽ നവജാത ശിശു മരിച്ചു. അടിമാലി സ്വദേശികളായ ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞ് ബുധനാഴ്ചയാണ് ഉണ്ടായത്. നോർമൽപ്രസവത്തെ തുടർന്ന് കുഞ്ഞിനൊപ്പം മാതാവും പ്രസവവാർഡിൽ ആശുപത്രി അധികൃതരുടെ പരിചരണത്തിലായിരുന്നു. രാവിലെ ഒൻപതിന് ഗൈനക്കോളജി ഡോക്ടർ മാതാവിനെ പരിശോധിക്കാൻ വാർഡിൽ എത്തിയിരുന്നെങ്കിലും കുഞ്ഞിന് അസ്വാഭാവികമായി ഒന്നുമുള്ളതായി അറിയിച്ചിരുന്നില്ലെന്ന് ഡോക്ടർ പറഞ്ഞു. പിന്നീടാണ് കുഞ്ഞിന്റെ ശ്വാസം നിലച്ചിരുന്നതായി തിരിച്ചറിഞ്ഞത്. മുലപ്പാൽ ശിരസിൽ പോയതാകാം മരണകാരണമെന്ന നിഗമനത്തിലാണ് അധികൃതർ. ബന്ധുക്കൾ പരാതിയുണ്ടെങ്കിൽ അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു.

കളിക്കുന്നതിനിടെ രണ്ടര വയസ്സുകാരന്റെ തലയില്‍ കലം കുടുങ്ങി

വയനാട്: കളിക്കുന്നതിനിടെ രണ്ടര വയസുകാരന്റെ തലയില്‍ കലം കുടുങ്ങി. മൂലങ്കാവ് സ്വദേശി ഡാന്റിയുടെ മകന്‍ എഡ്‌വിന്റെ തലയിലാണ് കലം കുടുങ്ങിയത്. കുട്ടിയുടെ കരച്ചില്‍ കേട്ട് രക്ഷിതാക്കള്‍ എത്തിയപ്പോഴാണ് തലയില്‍ കലം കുടുങ്ങിയ നിലയില്‍ എഡ്‌വിനെ കാണുന്നത്. തുടർന്ന് ഫയർഫോഴ്സിൽ അറിയിക്കുകയായിരുന്നു.

യുഎൻഎ സാമ്പത്തിക തട്ടിപ്പ്, ജാസ്മിൻ ഷായുടെ ഭാര്യയെ പ്രതിചേർത്തു

നഴ്‌സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷനിലെ സാമ്പത്തിക ക്രമക്കേട് കേസിൽ സംഘടനയുടെ പ്രസിഡൻറ് ജാസ്മിൻഷായുടെ ഭാര്യ ഷബ്‌നയെ പ്രതിചേർത്തു. ക്രമക്കേടിൽ ഇവർക്കും പങ്കുണ്ടെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് നടപടി. ഷബ്‌നയുടെ അക്കൗണ്ടിലേക്ക് യുഎൻഎയുടെ അക്കൗണ്ടിൽ നിന്ന് 55 ലക്ഷം രൂപ എത്തിയതായും ഇവരുടെ പേരിൽ തൃശൂരിൽ നാല് ഫ്‌ളാറ്റുകൾ ഉളളതായും ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. ഒരു ഫ്‌ളാറ്റ് യുഎൻഎ സംസ്ഥാന ട്രഷററുടെ പേരിലേക്ക് മാറ്റിയതായും അന്വേഷണത്തിൽ കണ്ടെത്തി

കംമ്പിളകണ്ടം, പണിക്കൻകുടി എന്നിവിടങ്ങളിൽ നടത്തുന്ന കൃഷി വകുപ്പിന്റെ ഓണം പച്ചക്കറി ചന്തകളുടെ ഉൽഘാടനം, 07.09.19-ന്


   
07.09.19 മുതൽ 10.09.19 വരെ കംമ്പിളകണ്ടം, പണിക്കൻകുടി  എന്നിവിടങ്ങളിൽ നടത്തുന്ന കൃഷി വകുപ്പിന്റെ ഓണം പച്ചക്കറി ചന്തകളുടെ ഉൽഘാടനം, 07.09.19-ന് ഉച്ചകഴിഞ്ഞ് 3 മണിക്ക്, പണിക്കൻ കുടിയിൽ വച്ച് ബ്ലോക്ക് മെമ്പർ ശ്രീ. CK പ്രസാദ്, വാർഡ് മെമ്പർ ശ്രീ. N.M ജോസ് എന്നിവരുടെ മഹനീയ സാന്നിധ്യത്തിൽ ബഹു. കൊന്നത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ജോർജ് ജോസഫ്, കുളങ്ങര ഉൽഘാടനം നിർവ്വഹിക്കുന്നു. ടി ചന്തകളിൽ നിന്നും പച്ചക്കറികൾ, മാർക്കറ്റ് വിലയേക്കാൾ കുറഞ്ഞ നിരക്കിൽ ലഭിക്കുന്നതാണ്. എല്ലാവരും ഓണച്ചന്ത പ്രയോജനപ്പെടുത്തണമെന്ന് അറിയിക്കുന്നു. ഓണചന്തകളിൽ നിന്നും പച്ചക്കറി സാധനങ്ങൾ വാങ്ങാൻ വരുന്നവർ പ്ലാസ്റ്റിക് രഹിത സഞ്ചികൾ കൊണ്ടുവരേണ്ടതാണ്.

എസ്ഐയെ സിപിഎം നേതാവ് ഭീഷണിപ്പെടുത്തിയ സംഭവം; സർക്കാരിനോട് ഹൈക്കോടതി വിശദാംശങ്ങൾ തേടി

കൊച്ചി: കളമശ്ശേരി എസ്ഐയെ സിപിഎം നേതാവ് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ സർക്കാരിനോട് ഹൈക്കോടതി വിശദാംശങ്ങൾ തേടി . സിപിഎം നേതാവും എസ്ഐയും തമ്മിലുള്ള ഫോൺ സംഭാഷണങ്ങൾ കേട്ടു. പൊലീസുകാരന്റെ കൃത്യനിർവ്വഹണത്തിൽ രാഷ്ട്രീയക്കാർ ഇടപെടുന്നതെങ്ങനെയാണെന്നും കോടതി ചോദിച്ചു.അതേസമയം, സിപിഎം നേതാവ് സക്കീർ ഹുസൈൻ എസ്ഐയുടെ കൃത്യനിർവ്വഹണത്തിൽ ഇടപെട്ടിട്ടില്ലെന്നും പൊതുപ്രവർത്തകൻ എന്ന നിലയിൽ സ്വാഭാവികമായ കാര്യം തിരക്കൽ മാത്രമാണ് ഉണ്ടായതെന്നും അഡ്വക്കേറ്റ് ജനറൽ പറഞ്ഞു. എല്ലാ പൊതുപ്രവർത്തകരും ഇത്തരം കാര്യങ്ങൾ ചെയ്യേണ്ടി വരും. അത് കൃത്യനിർവ്വഹണത്തിലുള്ള ഇടപെടലായി കാണരുതെന്നും അഡ്വക്കേറ്റ് ജനറൽ കൂട്ടിച്ചേർത്തു.
ഈ മാസം 19ന് വിശദാംശങ്ങൾ അറിയിക്കാൻ ഹൈക്കോടതി ഡിവിഷൻ ബഞ്ച് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്

Beauty of nature-Pettimudi

പാലാരിവട്ടം പാലം അഴിമതി; ടി ഒ സൂരജ് ഉള്‍പ്പടെയുള്ളവരെ റിമാന്‍റ് ചെയ്തു

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുൻ പിഡബ്ല്യുഡി സെക്രട്ടറി ടി ഒ സൂരജ് ഉള്‍പ്പടെ നാല് പ്രതികളെയും സെപ്റ്റംബര്‍ 19 വരെ വിജിലന്‍സ് കോടതി റിമാന്‍റ് ചെയ്തു. പ്രതികളുടെ ജാമ്യാപേക്ഷ നാളെ മൂവാറ്റുപുഴ വിജിലൻസ് കോടതി പരിഗണിക്കും.

സൂരജിന് പുറമേ,പാലം പണിത നിർമാണക്കമ്പനിയായ ആർഡിഎസ് പ്രോജക്ട്‍സിന്‍റെ എം ഡി സുമീത് ഗോയൽ, കിറ്റ്‍കോയുടെ മുൻ എംഡി ബെന്നി പോൾ, ആർബിഡിസികെ അസിസ്റ്റന്‍റ് ജനറൽ മാനേജർ പി ഡി തങ്കച്ചൻ എന്നിവരെയാണ് സെപ്റ്റംബര്‍ 19 വരെ കോടതി റിമാന്‍റ് ചെയ്തത്. ജസ്റ്റിസ് ബി കലാംപാഷയാണ് പ്രതികളെ റിമാന്റ് ചെയ്ത് മൂവാറ്റുപുഴ സബ് ജയിലിലേക്ക് അയച്ചത്.

അഴിമതി, വഞ്ചന, ഗൂഢാലോചന, ഫണ്ട് ദുർവിനിയോഗം എന്നീ കുറ്റങ്ങളാണ് നാല് പ്രതികൾക്കുമെതിരെ ചുമത്തിയിരിക്കുന്നത്. കരാറുകാരും സർക്കാർ ഉദ്യോഗസ്ഥരും ഉൾപ്പടെയുള്ളവരാണ് കേസിലെ മറ്റ് പ്രതികൾ. കേസിലാകെ 17 പ്രതികളാണുള്ളത്. കേസുമായി ബന്ധപ്പെട്ട് അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെയും വിജിലൻസ് ചോദ്യം ചെയ്തിരുന്നു.

Wednesday, 4 September 2019


PSC New Notifications

Click Here


How to register

Kerala PSC Online For Free


കപ്പല്‍ പോര്: ബ്രിട്ടീഷ് എണ്ണക്കപ്പലിലെ ഏഴ് ജീവനക്കാരെ വിട്ടയയ്ക്കുമെന്ന് ഇറാന്‍, മോചിതരാകുന്നവരില്‍ മലയാളികളും

ലണ്ടന്‍:  ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പല്‍ സ്റ്റെന ഇംപറോയിലെ ഏഴ് ജീവനക്കാരെ ഉടന്‍ വിട്ടയയ്ക്കുമെന്ന് റിപ്പോര്‍ട്ട്.  ഇവരില്‍ മലയാളികള്‍ അടക്കം അഞ്ച് ഇന്ത്യക്കാരുണ്ടെന്നാണ് വിവരം. 23 ഇന്ത്യക്കാരാണ് കപ്പലില്‍ ജീവനക്കാരായി ഉള്ളത്.
ജൂലൈ 19നാണ് ബ്രിട്ടന്‍റെ എണ്ണക്കപ്പലായ സ്റ്റെനാ ഇംപറോ ഹോര്‍മൂസ് കടലിടുക്കില്‍ വച്ച് ഇറാന്‍ പിടിച്ചെടുത്തത്. ഉപരോധം ലംഘിച്ച് സിറിയയിലേക്ക് എണ്ണ കടത്തുന്നു എന്നാരോപിച്ച് ജൂലൈ  ഗ്രേസ്-1 എന്ന ഇറാനിയന്‍ എണ്ണക്കപ്പല്‍ ബ്രിട്ടന്‍ പിടിച്ചെടുത്തതിന് പ്രതികാരമായി ആയിരുന്നു നടപടി.  ഗ്രേസ്-1 ഓഗസ്റ്റില്‍ ബ്രിട്ടന്‍ വിട്ടയച്ചിരുന്നു. 
കപ്പലിലെ ജീവനക്കാരുമായോ ക്യാപ്റ്റനുമായോ തങ്ങള്‍ക്ക് യാതൊരു പ്രശ്നങ്ങളുമില്ലെന്ന് ഇറാന്‍ വിദേശ കാര്യവക്താവ് അബ്ബാസ് മൗസവി പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. മാനുഷിക പരിഗണന വച്ചാണ് ഇവരെ വിട്ടയയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഏഴ് ജീവനക്കാരെയും മോചിപ്പിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. എത്രയും വേഗം അവര്‍ക്ക് കുടുംബാംഗങ്ങളെ കാണാനാകും. അവരെ എന്ന് വിട്ടയയ്ക്കാനാകുമെന്നതു സംബന്ധിച്ച ഔദ്യോഗിക തീരുമാനത്തിനായി ഞങ്ങള്‍ കാത്തിരിക്കുകയാണ്. കപ്പലിന്‍റെ ഉടമസ്ഥനായ സ്വീഡന്‍ സ്വദേശി സ്റ്റെനാ ബള്‍ക് പറഞ്ഞു. ഏഴ് പേരെ വിട്ടയയ്ക്കാനുള്ള തീരുമാനം പ്രതീക്ഷാവഹമാണെന്നും ബാക്കിയുള്ള 16 പേരും ഉടന്‍ മോചിപ്പിക്കപ്പെടുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. 

മിൽമ പാലിന് വില കൂടും; പുതിയ വില 21 മുതൽ

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാലിന് വില വർധിപ്പിക്കാൻ തീരുമാനം. എല്ലാ ഇനം പാലിനും ലിറ്ററിന് നാല് രൂപ വീതം കൂടും. സെപ്തംബർ 21-ാം തീയതി മ...